പരിഷ്കരിച്ച എർട്ടിഗ പുറത്തിറക്കിയതിന് ശേഷം, മാരുതി സുസുക്കി അപ്ഡേറ്റ് ചെയ്ത XL6 11.29 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. എർട്ടിഗയ്ക്ക് കൂടുതൽ പ്രീമിയം ബദലായി XL6 സ്ഥാനം പിടിച്ചിരിക്കുന്നു.
കൂടാതെ 7 സീറ്റുകൾക്ക് പകരം 6 സീറ്റുകളുമായാണ് പുതിയ വാഹനം വരുന്നത് എന്നും മോട്ടോറോയിഡ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അപ്ഡേറ്റ് ചെയ്ത XL6-ന് ഫീച്ചറുകളിലും ഡിസൈൻ ഘടകങ്ങളിലും സുരക്ഷ, പവർട്രെയിൻ തുടങ്ങിയവയുടെ രൂപത്തിലും നിരവധി മാറ്റങ്ങളുണ്ട്. ഇതാ പുത്തന്‍ XL6ന്റെ വില ഉൾപ്പെടെയുള്ള പുതിയ എല്ലാ കാര്യങ്ങളും അറിയാം.
ഫേസ്ലിഫ്റ്റ് ചെയ്ത XL6-ന് സ്വീപ്പിംഗ് ‘X’ ബാർ എലമെന്റ്, മെഷീൻ ഫിനിഷ് ചെയ്ത 16 ഇഞ്ച് അലോയ് വീലുകൾ, B&C പില്ലറുകളിൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷ്, ക്രോം എലമെന്റ് കൊണ്ട് ഫെൻഡർ സൈഡ് ഗാർണിഷ്, സ്മോക്ക് ഗ്രേ ലെൻസുള്ള LED ടെയിൽലാമ്പുകൾ, പിൻവാതിൽ ക്രോം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആൽഫ+ ട്രിമ്മിൽ ഡ്യുവൽ-ടോൺ ബോഡി കളർ ഓപ്ഷനുമായാണ് ഇത് വരുന്നത്.
ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ, ഫുട്വെൽ ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് ഡോർ കോർട്ടസി ലാമ്പുകൾ എന്നിവ XL6 ന്റെ അകത്തളങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ XL6 ബലേനോയിൽ നിന്ന് 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കടമെടുത്തതാണ്.
റിയല്‍മിയുടെ പുതിയ പ്രീമിയം ഫോണായ ജിടി 2 ഇന്ത്യയില്‍ എത്തി
‘ഹായ് സുസുക്കി’ കമാൻഡ് ഉപയോഗിച്ച് സജീവമാക്കാവുന്ന ഒരു വോയ്സ് അസിസ്റ്റന്റ് ഇതിന് ലഭിക്കുന്നു. 40-ലധികം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന സുസുക്കി കണക്റ്റ് എന്ന കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഇതിന് ലഭിക്കുന്നു.
ആമസോൺ അലക്സയ്ക്കുള്ള സുസുക്കി കണക്ട് സ്കിൽ വഴി അനുയോജ്യമായ സ്മാർട്ട് വാച്ചും വോയ്സ് കണക്റ്റിവിറ്റിയും വഴി കാർ വിദൂരമായി ആക്സസ് ചെയ്യാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക