എൽഐസി ഓഹരി വിൽപന ഈ ആഴ്ച തന്നെ ആരംഭിച്ചേക്കും. അടുത്തിടെ എൽഐസി ഓഹരി വിൽപന വെട്ടികുറച്ചിരുന്നു. 31.6 കോടി ഓഹരികളുടെ മാർച്ചിൽ നടത്താനായിരുന്നു തീരുമാനം.
ഈ ഓഹരികളുടെ ഐപിഒ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. ഈ ആഴ്ച വിൽപന ആരംഭിച്ചേക്കുമെന്നാണ് വിവരമെങ്കിലും മെയ് രണ്ടിന് തുടങ്ങിയാൽ മതിയെന്നും ആലോചന ഉയരുന്നുണ്ട്.
ഐപിഒയിൽ 10 ശതമാനം ഓഹരി പോളിസി ഉടമകൾക്കും 35 ശതമാനം ചെറുകിട നിക്ഷേപകർക്കും അഞ്ച് ശതമാനം എൽഐസി ജീവനക്കാർക്കും നൽകും. അതേസമയം, വിപണി മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെങ്കിൽ 9000 കോടി രൂപയുടെ ഓഹരികൂടി വിറ്റഴിക്കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക