കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ നിർദ്ദേശം. പുതുതായി ചുമതലയേറ്റ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബാണ് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്.
അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലായിരുന്നു നിർദ്ദേശം. അന്വേഷണ വിവരം ചോരുന്നതിൽ കോടതി അതൃപ്തി പ്രകടമാക്കിയിരുന്നു.
നടി കേസ് അട്ടിമറിക്കാന്‍ ശ്രമം; സത്യാഗ്രഹസമരവുമായി നടന് രവീന്ദ്രന്
അഭിഭാഷക സംഘടനകളും പരാതിയുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ നിന്നും വിമർശനമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക