തപ്സി നായികയാകുന്ന ചിത്രമാണ് ‘സബാഷ് മിതു’ . വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതമാണ് പ്രമേയം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ തപ്സി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. തപ്സി പന്നുവാണ് മിതാലിയുടെ വേഷത്തില്‍ എത്തുന്നത്. ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ റിലീസ് മാറ്റുകയായിരുന്നു.
27 വർഷം മുമ്പ് ഞാൻ പാടിയ ‘സ്ഫടികം’ സിനിമയിലെ മൂന്ന് പാട്ടുകൾ അതേ ഭാവത്തിലും രൂപത്തിലും ശബ്ദത്തിലും പുനർജ്ജനിപ്പിക്കുക ! ഏഴിമലപ്പൂഞ്ചോല വീണ്ടും റെക്കോർഡ് ചെയ്ത അനുഭവം പങ്കിട്ട് കെ.എസ്. ചിത്ര
ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിര്‍ഷ റേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. തപ്സിക്ക് പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ‘സബാഷ് മിതു’. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക