സ്നാപ്ചാറ്റിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ഇതാ പുതിയ പരിപാടി. മാതൃ കമ്പനിയായ സ്നാപ്പാണ് പിക്സി എന്ന മിനി ഡ്രോണ്‍ പുറത്തിറക്കുന്നത്.
നേരത്തെ, അഞ്ച് വര്‍ഷം മുമ്പ് ഒരു ജോടി റിയാലിറ്റി-പവേര്‍ഡ് ഗ്ലാസുകളുമായി ഹാര്ഡ്വെയര് ഉല്‍പ്പന്നങ്ങളിലേക്ക് കമ്പനി കടന്നിരുന്നു.
ഇപ്പോഴിതാ മിനി ഡ്രോണുമായി കളം പിടിക്കാനൊരുങ്ങുകയാണ് കമ്പനി. 101 ഗ്രാം മാത്രം ഭാരമുള്ള ഈ മിനി ഡ്രോണ്‍ ഫോട്ടോ ഷെയറിങ് ആപ്പിനുവേണ്ടി മാത്രമുള്ള ഒരു സഹായ ക്യാമറയാണ്.
ഇതിനൊരു റിമോട്ട് കണ്ട്രോളറോ എസ്ഡി കാര്‍ഡ് സ്ലോട്ടോ ഇല്ല. വെറുതേ, കൈപ്പത്തിയില്‍ പിടിക്കുക, അത് പറന്നുയരുകയും ഉപയോക്താവിനെ ചുറ്റിപ്പറ്റി പിന്തുടരുകയും ചെയ്യും.
പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് കോടതി
ഈ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുകളില്‍ ഒരു ബട്ടണും ആറ് വ്യത്യസ്ത ഓട്ടോമേറ്റഡ് ഫ്ലൈറ്റ് പാറ്റേണുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ക്യാമറ ഡയലും ഉണ്ട്.
താഴെയുള്ള ക്യാമറ പ്രവര്‍ത്തനക്ഷമമാക്കുകയും അത് നിലത്തിറക്കുകയും ചെയ്യാം. ടേക്ക് ഓഫ് ചെയ്തതിന് ശേഷം, ഡ്രോണ്‍ നിങ്ങളെ ചുറ്റും പിന്തുടരുകയും ഡയലില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഇഫക്റ്റ് നടപ്പിലാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക