ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യൻ ക്യാപ്റ്റൻ മിതാലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. മിതാലി രാജായി വെള്ളിത്തിരയിലെത്തുക ആരാധകർക്ക് ഏറെ പ്രിയങ്കരിയായ തപ്സി പന്നു ആയിരിക്കും.
ഒന്നാന്തരം ത്രില്ലര്‍ ! ‘സിബിഐ 5’ കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍
ചിത്രം ജൂലായ് 15 ന് തിയേറ്ററുകളിലെത്തും. ചിത്രം ജൂലായിൽ പ്രദർശനത്തിനെത്തുന്നു വിവരം തപ്സി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ സിനിമാസ്വാദകരെ അറിയിച്ചത്.
വിജയ് ബാബുവിനെ പുറത്താക്കണം; കടുത്ത നിലപാടുമായി ഐസി കമ്മിറ്റി
ഈ വർഷം ഫെബ്രുവരി നാലിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കുവാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ചിത്രത്തിൽ വിജയ് റാസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിർഷ റേയ് ആണ്. മിതാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് ശ്രീജിത് മുഖർജിയാണ്. ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക