രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളിൽ നേരിയ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,205 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരത്തോട് അടുക്കുകയാണ്. നിലവിൽ 19,509 സജീവ രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
31 കൊറോണ മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊറോണ ബാധിത മരണം 5,23,920 ആയി. 1.22 ശതമാനമാണ് മരണ നിരക്ക്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,802 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇതിനിടെ രാജ്യത്തെ വാക്സിനേഷൻ യജ്ഞവും ശക്തമായി പുരോഗമിക്കുകയാണ്. ഇതുവരെ 189.48 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക