മലയാളത്തില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്ക് പ്രദര്‍ശനത്തിന് എത്തുകയാണ്. ഗൂഗിള്‍ കുട്ടപ്പ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശബരി, ശരവണന് എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമായി തമിഴ് റീമേക്കില്‍ എത്തുന്നത് സംവിധായകന് കെ എസ് രവികുമാര്‍ ആണ്. മെയ് 6ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മലയാളം പതിപ്പില്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ഒരു രംഗത്തിന്റെ പുനരവതരണം തന്നെയാണ് ഇത്.
യോഗി ബാബു, തര്ഷന്, ലോസ്ലിയ, പ്രാങ്ക്സ്റ്റര്‍ രാഹുല്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ എസ് രവികുമാര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. സംഗീതം ജിബ്രാന്, ഛായാഗ്രഹണം അര്‍വി, എഡിറ്റിംഗ് പ്രവീണ്‍ ആന്റണി, കലാസംവിധാനം ശിവകുമാര്‍, റോബോട്ട് ഡിസൈന്‍ പ്രസൂണ്‍ ബാബു, വരികള്‍ മദന്‍ കാര്‍ക്കി, വിവേക, അറിവ്, നൃത്തസംവിധാനം സാന്‍ഡി, വിജി സതീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബി സെന്തില്‍ കുമാര്‍, സൗണ്ട് ഡിസൈന്‍ കൃഷ്ണന് സുബ്രഹ്മണ്യന്, വസ്ത്രാലങ്കാരം കവിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക