ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാത്തവരോട് ഉടനെ തന്നെ അപ്ഡേറ്റ് ചെയ്യുവാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മാസം ഒരു ലക്ഷത്തോളം സമ്പാദിക്കണോ ?? തുളസി കൃഷി ചെയ്യാം
കംപ്യൂട്ടർ എമർജൻസി റെസ്പോൻസ് ടീം കണ്ടെത്തിയ തകരാറുകൾ ഗൂഗിൾ അംഗീകരിക്കുകയും 30 തകരാറുകൾ പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
JioBook ലാപ്ടോപ്പ് , പ്രത്യേക സവിശേഷതകളും വിലയും കാണുക
സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൻസ് ടീമാണ്. ക്രോം ബ്രൗസറിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. വിൻഡോസ്, മാക്, ലിനക്സ് എന്നിവയിലെല്ലാം തന്നെ സുരക്ഷാ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.
സൈബർ ആക്രമണങ്ങൾ ഒഴിവാക്കുന്നതിനായി വേർഷൻ 101.0.4951.41 ലേക്ക് എത്രയും വേഗം അപ്ഡേറ്റ് ചെയ്യുക എന്നതാണ് പരിഹാരമായി നിർദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക