ശ്രിയ ശരൺ ഗോവയിൽ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ്. ബീച്ചിൽ മകളോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ ശ്രിയ പങ്കുവച്ചിട്ടുണ്ട്.
കുടുംബമായാണ് ഗോവയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. പങ്കുവച്ച ചിത്രത്തിന് താഴെ ഗോവയിലെ മനോഹരമായ പ്രഭാതം എന്നു കുറിച്ചിട്ടുണ്ട്.
റഷ്യൻ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷം ശ്രിയ ശരൺ സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. 2017ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്രയ്ക്ക് ശേഷമാണ് ശ്രിയ സിനിമാ ജീവിതത്തിന് ഇടവേള നൽകിയത്.
ഈ ഇടവേളകളിലെല്ലാം ശ്രിയ തന്റെ കുടുംബത്തോടൊപ്പം യാത്രകളിലായിരുന്നു. തിരുവനന്തപുരത്തും കുടുംബവുമായി യാത്രക്കെത്തിയ ശ്രിയയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ചിലർ വ്യക്തി വൈരാഗ്യം വെച്ച് അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തികൾക്കെതിരെ പരാമർശങ്ങള്‍ ഒന്നുമില്ലെന്ന് എ കെ ബാലൻ
സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും തന്റെ യാത്രകൾ അവസാനിപ്പിച്ചിട്ടില്ലെന്ന ഓർമപ്പെടുത്തലാണ് ശ്രിയയുടെ ഗോവ ബീച്ചിലെ ചിത്രങ്ങൾ. മകൾ രാധയ്ക്കൊപ്പം പിങ്ക് നിറത്തിലുള്ള സ്വിം സ്യൂട്ടിൽ സുന്ദരിയായാണ് ശ്രിയ ഗോവൻ തീരത്ത് തിരമാലകളെ ആസ്വദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക