മുൻ ഭര്‍ത്താവ് സാം ബോംബെയിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങൾ തുറന്നുപറഞ്ഞ് നടി പൂനം പാണ്ഡെ. ഗാർഹിക പീഡനത്തിന് ഇരയായ സമയത്ത് സെറിബ്രൽ ഹമറേജ് ഉണ്ടായെന്നും ഇതോടെ മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്നും പൂനം പറയുന്നു.
പീഡനം കാരണം ആത്മഹത്യക്ക് വരെ താൻ ശ്രമിച്ചുവെന്നും പൂനം വെളിപ്പെടുത്തുന്നു. ‘എനിക്ക് വസ്തുക്കളുടെ മണം അറിയാൻ സാധിക്കുന്നില്ല. മറ്റുള്ളവരോട് ചോദിച്ചാണ് ഗന്ധം എന്താണെന്ന് അറിയുന്നത്.
ഞാൻ നേരിട്ട ഗാർഹിക പീഡനത്തെ തുടർന്നാണ് ഘ്രാണശേഷി നഷ്ടമായത്. ബ്രെയിൻ ഹമറേജും സംഭവിച്ചു. ഞാനിപ്പോൾ മാനസികമായും ശാരീരികമായും ഞാൻ കരുത്താർജിച്ചു വരികയാണ്.
വളർത്തു മൃഗങ്ങളെ സ്നേഹിച്ചതിനു കൂടി ഞാൻ അയാളിൽ നിന്നും മർദനമേൽക്കേണ്ടി വന്നു. അതായിരുന്നു എന്റെ സെറിബ്രൽ ഹെമറേജിന്റെ കാരണം. അങ്ങനെയൊരു ബന്ധം എനിക്ക് ആവശ്യമില്ല‘, പൂനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക