വിയർപ്പ് നാറ്റം എല്ലാവർക്കും അസഹനീയമായ ഒന്നാണ് അല്ലേ. എന്നിരുന്നാലും വിയർക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. ശരീര താപനില നിയന്ത്രിക്കാനും വിഷ വസ്തുക്കളെ പുറന്തള്ളാനുമെല്ലാം വിയർക്കുന്നത് സഹായിക്കുന്നുണ്ട്.
എന്നിരുന്നാലും ദുർഗന്ധത്തോടെയുള്ള വിയർപ്പ് നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കും അല്ലേ. വ്യാപ്പ് നാറ്റം ഒഴിവാക്കുന്നതിനായി ചിലർ പെർഫ്യൂമുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, അതെല്ലാം തന്നെ താല്കാലികമാണെന്നും നമുക്കറിയാം. വിയർപ്പ് നാറ്റം ഇല്ലാതാക്കുന്നതിന് ചില പൊടിക്കൈകളുണ്ട്. എന്താണെന്നല്ലേ;
നാരങ്ങാവെള്ളം കുടിച്ച് ശരീര ഭാരം കുറയ്ക്കാം
വിയർപ്പ് നാറ്റം ഒഴിവാക്കുവാനായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല പൊടികൈയാണ് വിനാഗിരി കൊണ്ടുള്ളത്. കുറച്ച വിനാഗിരി ഇത്തിരി വെള്ളത്തിൽ ചാലിച്ച് വിയർപ്പുണ്ടാകുവാൻ സാധ്യതയുള്ള ഇടങ്ങളിൽ പുരട്ടുക. വെള്ളം ചേർക്കാതെ പുരട്ടിയാൽ പൊള്ളലേൽക്കുവാനുള്ള സാഹചര്യം ഉണ്ടായേക്കാം എന്നതിനാലാണ് വെള്ളം ചേർത്ത് പുരട്ടുന്നത്.
ശരീരത്തിന്റെ പിഎച്ച് സന്തുലിതമാക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊന്നാണ് നാരങ്ങ. അതിനാൽ തന്നെ നാരങ്ങ രണ്ടായി മുറിച്ച് കക്ഷത്തിൽ വയ്ക്കുന്നത് നല്ലതാണ്. ഗ്രീൻ ടീ ഇലകൾ വെള്ളം തിളച്ചതിലേയ്ക്ക് ചേർത്ത് കൊടുത്ത് വെള്ളം തണുത്തതിനു ശേഷം കോട്ടൺ പഞ്ഞി ഈ മിശ്രിതത്തിൽ മുക്കി വിയർപ്പുണ്ടാകുവാൻ സാധ്യതയുള്ള ഇടങ്ങളിൽ പുരട്ടിയാലും ദുർഗന്ധത്തിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക