ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി ദില്ലി കോർപ്പറേഷൻ. പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്ന ഷഹീൻബാഗിലെ കെട്ടിടങ്ങൾ പൊളിക്കാൻ വൻ സന്നാഹവുമായി സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തി.
കനത്ത സുരക്ഷാ സന്നാഹവുമായി ദില്ലി പോലീസും നിലയുറപ്പിച്ചതോടെ ബുൾഡോസറുകൾ തടഞ്ഞ് പ്രദേശവാസികളും ആംആദ്മി കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.
പ്രതിഷേധം കനത്തതോടെ നടപടി ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക