വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ബീസ്റ്റ്’. ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നേ ചര്‍ച്ചയായതായിരുന്നു ‘ഹലമിത്തി ഹബീബോ’ പാട്ട്. ഇത് ട്രെൻഡായി മാറിയിരുന്നു. ഇപ്പോഴിതാ ആ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (Beast Song).
നെറ്റ്ഫ്ലിക്സിലും, സണ്‍ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. മെയ് 11ന് ആണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക. റോ ഉദ്യോഗസ്ഥാനായിട്ട് ആണ് ചിത്രത്തില്‍ വിജയ് അഭിനയിച്ചത്. ‘വീര രാഘവൻ’ എന്നായിരുന്നു വിജയ്യുടെ കഥാപാത്രത്തിന്റെ പേര്.
കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര് നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക