മൊബൈൽ നിരക്ക് മിക്ക ടെലികോം കമ്പനികളും അടുത്തിടെ വലിയ രീതിയിൽ തന്നെ വർധിപ്പിച്ചിരുന്നു. രാജ്യത്തെ തന്നെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോയും തങ്ങളുടെ നിരക്ക് വർധിപ്പിച്ചിരുന്നു.
മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രം, മുള്‍മുനയില്‍ നിര്‍ത്തി സോണി ലിവിന്റെ പുഴു പ്രമോ
അതിനാൽ തന്നെ ജിയോയിൽ നിന്ന് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപ്പോക്കും ഉണ്ടായി. ഉപഭോക്താക്കളുടെ കൊഴിഞ്ഞുപ്പോക്ക് ജിയോയെ തളർത്തി എന്ന രീതിയിൽ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മറ്റൊരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ വലിയ നേട്ടമാണ് ജിയോക്ക് ഉണ്ടായതെന്നാണ് വിവരം. കഴിഞ്ഞ വർഷം അവസാനത്തിൽ ജിയോ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചതാണ് ഇപ്പോൾ കമ്പനിക്ക് നേട്ടമായതെന്നാണ് വിലയിരുത്തുന്നത്. ഈ വർഷം നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 24 ശതമാനമായാണ് വർധിച്ചിരിക്കുന്നത്.
‘ഏദനിന് മധു നിറയും….’ വരയനിലെ പുതിയ ഗാനം പുറത്ത്
ജിയോയ്ക്ക് ഒരു ഉപയോക്താവിന് നിന്നും ലഭിക്കുന്ന പ്രതിമാസ വരുമാനമെന്നത് 167.6 രൂപയായി വർധിച്ചു. മാത്രമല്ല, രാജ്യത്തെ തന്നെ ഒന്നാം നമ്പർ എഫ്ടിടിഎച്ച് സേവന ദാതാവെന്ന അംഗീകാരവും ജിയോ സ്വന്തം പേരിലാക്കി കഴിഞ്ഞു. നിലവിൽ രാജ്യത്തെ 60 ലക്ഷത്തിലധികം വീടുകളിലാണ് റിലയൻസ് ജിയോ സേവനം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക