റെക്കോർഡുകൾ മറികടന്ന് കെജിഎഫ് 2. കോടികൾ മുടക്കി ചിത്രീകരിച്ച സിനിമകളെയും പിന്നിലാക്കിയാണ് യാഷ് ചിത്രത്തിന്റെ തേരോട്ടം.
പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ ഇതുവരെ ചിത്രം നേടിയ കളക്ഷനാണ് പുറത്തുവരുന്നത്.
റെക്കോർഡുകൾ മറികടന്ന ചിത്രം ഇപ്പോൾ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 1200 കോടിയിലേക്ക് അടുക്കുകയാണ്.
ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 26 ദിവസം കൊണ്ട് 1154 കോടിയിലധികം കളക്ഷൻ നേടി കഴിഞ്ഞു.
ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക