ഉപഭോക്താക്കളെ വീണ്ടും അമ്പരപ്പിക്കുകയാണ് വിവോ. തങ്ങളുടെ ഉപഭോക്താക്കൾക്കായി വിവോ ടി1 പ്രോ 5ജി വില്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോൾ. 23,999 രൂപയ്ക്കാണ് വിവോ ടി1 പ്രോ 5ജി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ടർബോ ബ്ലാക്ക്, ടർബോ സിയാൻ കളർ വേരിയന്റുകളിൽ ടി1 പ്രോ 5G വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, ICICI/SBI/IDFC എന്നിവ ഉപയോഗിച്ചുകൊണ്ടാണ് പേയ്മെന്റ് നടത്തുന്നതെങ്കിൽ 1500 രൂപയുടെ ആനുകൂല്യങ്ങളും ലഭ്യമാകും. എന്നാൽ, ഈ മാസം 31 വരെ മാത്രമായിരിക്കും ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കുക. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, ഇന്ത്യയിലുടനീളമുള്ള പാർട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ നിന്നും വിവോ ടി1 പ്രോ 5ജി വാങ്ങുവാൻ സാധിക്കും.
സ്മാർട്ട്ഫോണിൽ സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും 64 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ്, 2 മെഗാപിക്സൽ മാക്രോയും നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക