തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെ വി തോമസിൻറെ നിലപാട് മാറ്റം എൽഡിഎഫിന് ഗുണം ചെയ്യില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി.
മലയാളികൾ നേരെ വാ നേരെ പോ എന്ന സ്വഭാവം ഉള്ളവരാണ്. ഒരിടത്ത് നിൽക്കുകയും മറ്റൊരാൾക്ക് വേണ്ടി വോട്ട് പിടിക്കുകയും ചെയ്യുന്നത് സാധാരണ ഒരു മനുഷ്യൻ അംഗീകരിക്കില്ലെന്നും എ കെ ആന്റണി പറഞ്ഞു.
കോൺഗ്രസ് ആണെന്ന് ഇപ്പോഴും പറയുകയും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യുന്ന സ്വഭാവം തൃക്കാക്കരക്കാർ സ്വീകരിക്കില്ല.
ഇടതുപക്ഷത്തിന് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല ഒരുപക്ഷേ ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക