ഡല്‍ഹി: ഭർത്താവ് ഭാര്യയെ ബലാൽസംഗം ചെയ്യുന്നത് കുറ്റകരമാണോ എന്നതിൽ ദില്ലി ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ ഭിന്നത. വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകരമെന്ന് ജസ്റ്റിസ് രാജീവ് ഷക്ദർ വിധിച്ചു.
ഭർത്താവിന് പരിരക്ഷ നല്കുന്ന ഐപിസി 375ആം വകുപ്പിലെ ഇളവ് ഭരണഘടനാവിരുദ്ധമല്ലെന്ന് ബഞ്ചിലെ മലയാളിയായ ജസ്റ്റിസ് സി ഹരിശങ്കറിൻറെ വിധിയിൽ പറയുന്നു.
വിപരീത വിധികൾ വന്ന സാഹചര്യത്തിൽ കേസ് സുപ്രീംകോടതി പരിഗണിക്കട്ടെ എന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.
നിലവിലെ നിയമപ്രകാരം വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകരമല്ല. ഇതിനെതിരെ സന്നദ്ധ സംഘടനകൾ നല്കിയ ഹർജിയാണ് ദില്ലി ഹൈക്കോടതി കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക