പ്രകൃതിയൊരുക്കിയ അതിശയ കാഴ്ചകളിലൊന്നാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം. ദക്ഷിണേന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ കാവേരി നദിയിലാണ് മനോഹരമായ വെള്ളച്ചാട്ടം. ഇവിടെ എത്തിയാൽ പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീൻ കഴിക്കാം.
കൂടാതെ സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലാണ് ഹൊഗനക്കൽ എങ്കിലും മൈസൂരുമായി അതിര്‍ത്തിപങ്കിടുന്നുണ്ട്.
ഹൊഗനക്കലിലെ പ്രധാന ആകര്‍ഷണം കാവേരിനദിയിലൂടെ വട്ടത്തോണിയിലുള്ള യാത്രയാണ്. പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ കുട്ടകളാണ് ഇവിടെ തോണിയായി ഉപയോഗിക്കുന്നത്.
കണ്ടാല്‍ ചെറുതെന്ന് തോന്നാമെങ്കിലും എട്ടുപേര്‍ക്ക് വരെ ഒരു തോണിയില്‍ യാത്ര ചെയ്യാം. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കണമെങ്കിൽ കുട്ടവഞ്ചി സവാരി നടത്തണം. വർഷം മുഴുവനും നദി ഒഴുകുന്നതിനാൽ ഹൊഗനക്കൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം.
വെള്ളച്ചാട്ടത്തിന്റെ കാഴ്ച കണ്ട് നല്ല ഫ്രെഷ് മീൻ പൊരിച്ചത് കഴിക്കാം. നദിയിൽ നിന്ന് അപ്പോൾ പിടിക്കുന്ന മീനിനെ മസാല ചേർത്ത് പൊരിച്ച നൽകും.
കൂടാതെ മീനുകൾ ചുവന്ന മസാലപുരട്ടി തൂക്കിയിട്ടിരിക്കുന്ന ചെറിയ കടകളും കാണാം. തുച്ഛമായ വിലയിൽ നല്ല മീനുകൾ ആവശ്യാനുസരണം വാങ്ങാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക