കെ വി തോമസ് സ്വയം പുറത്തേക്ക് പോകാൻ തീരുമാനിച്ചെന്ന് കെ മുരളീധരൻ എം പി. തെരഞ്ഞെടുപ്പ് രംഗത്ത് പാർട്ടിയെ പുറംകാല് കൊണ്ട് ചവിട്ടിയത് നിർഭാഗ്യകരം.
അച്ചടക്ക ലംഘനം നടത്തിയ വ്യക്തിയോട് മൃദു സമീപനം കാണിച്ചു. കെ വി തോമസ് സ്വയം പുറത്തുപോയതോടെ അധ്യായം അടഞ്ഞെന്ന് കെ മുരളീധരൻ പ്രതികരിച്ചു.
അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന കെ.വി. തോമസിനെതിരെ നടപടിയെടുക്കുമെന്ന് എ.ഐ.സി.സി. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എതിരെ പ്രവർത്തിച്ചാൽ നടപടി എടുക്കാൻ കെ.പി.സി.സിക്ക് അധികാരം ഉണ്ട്.
കെ.പി.സി.സി എടുക്കുന്ന നടപടി എ.ഐ.സി.സി അംഗീകരിക്കുമെന്നും കെ.സി.വേണുഗോപാല്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക