വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന ആവശ്യം ജില്ലാ സെഷന്‍സ് കോടതി അനുവദിച്ചില്ല. കേസ് ഡയറി ഹാജരാക്കാന്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചു.
കേസ് ഇന്നു തന്നെ വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ പി.സി.ജോര്‍ജിന് മറുപടി സമര്‍പ്പിക്കാനുള്ള സാവകാശം കോടതി അനുവദിച്ചു.
പി.സി.ജോര്‍ജിനെതിരായ പൊലീസ് ഹര്‍ജിയില്‍ രൂക്ഷമായ വാദപ്രതിവാദമാണ് കോടതി മുന്‍പാകെ അരങ്ങേറിയത്. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്നും ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക