അമിതമായി ചൂടാകുന്നതിനെ തുടർന്ന് ടച്ച്സ്ക്രീൻ പ്രവർത്തനക്ഷമമാകുന്നില്ല. യുഎസിൽ 1.3 ലക്ഷം കാറുകൾ ടെസ്ല തിരിച്ചുവിളിച്ചു.
ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിന്റെ തലച്ചോറായ സിപിയു അമിതമായി ചൂടാകാൻ തുടങ്ങിയതിനു പിന്നാലെയാണ് ടച്ച്സ്ക്രീൻ സംവിധാനങ്ങളുടെ പ്രവർത്തനം നിലച്ചത്.
ഇതിനെ തുടർന്ന് വാഹനങ്ങൾക്ക് പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയതോടെയാണ് വാഹനങ്ങൾ കമ്പനി തിരികെ വിളിച്ചതെന്ന് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്ടിഎസ്എ) കുറിപ്പ് പുറത്തിറക്കി.
ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിലെ റിയർവ്യൂ ക്യാമറ ദൃശ്യങ്ങൾ, വാഹനത്തിന്റെ വാണിങ് ലാംപുകൾ, മാപ്പിൽ നിന്നുള്ള അറിയിപ്പുകൾ, വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങൾ എന്നിവയൊന്നും ലഭ്യമാകുന്നില്ലെന്നും സെൻട്രൽ പ്രൊസസിങ് യൂണിറ്റിൽ നിന്ന് സ്ക്രീനിലേക്കുള്ള സന്ദേശങ്ങൾ എത്തുന്നില്ലെന്നും കണ്ടെത്തയെന്നും എൻഎച്ച്ടിഎസ്എ പറഞ്ഞു.
2021 – 22 വർഷങ്ങളിൽ ടെസ്ല പുറത്തിറക്കിയ എസ്, എക്സ് എന്നിവയും ഈ വർഷം പുറത്തിറക്കിയ ടെസ്ല 3, വൈ എന്നീ മോഡലുകളുമാണ് നിലവിൽ തിരിച്ചു വിളിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക