സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജില്’. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക. സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മെയ് 20ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് .
കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണ് ചിത്രമെന്ന് ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. ചിത്രത്തിലെ ‘കിം കിം’ എന്ന ഗാനവും ഏറെ തരംഗമായിരുന്നു. സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജില്’. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.
ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക