ഇടുക്കി: നെടുങ്കണ്ടത്ത് ലഹരി ഉത്പന്നങ്ങള്‍ കടത്തുന്നതിനായി വ്യാജ നമ്പറില്‍ ഓടിയിരുന്ന വാഹനം പിടിയില്‍. സംഭവത്തിൽ ഓരാള് അറസ്റ്റില്‍.
കെഎൽ 8- എച്ച് 44 എന്ന വ്യാജ നമ്പറില്‍ ഓടിയിരുന്ന ഹോണ്ടാ ഡിയോ സ്കൂട്ടറാണ് നെടുങ്കണ്ടം പൊലിസ് പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് പുഷ്പകണ്ടം സ്വദേശിയായ തെള്ളിയില്‍ അല്‍ത്താഫ് അറസ്റ്റിലായി. പ്രതിയുടെ അമ്മയുടെ പേരിലുള്ള വാഹനമാണിത്.
സൈലന്റ് വാലി സൈലന്ദ്രി വനത്തിൽ കണാതായ വാച്ചർ രാജനായി തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടന്നു; തമിഴ്നാട്ടിലെ വനമേഖലയിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു
മാസങ്ങളായി വ്യാജ നമ്പര്‍ പതിപ്പിച്ചാണ് ഈ വാഹനം ഓടിയിരുന്നത്. ലഹരി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായാണ് നമ്പര്‍ മാറ്റിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക