ന്യൂഡൽഹി: സുശീൽ ചന്ദ്രയുടെ പിൻഗാമിയായി മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഞായറാഴ്ച ചുമതലയേൽക്കും.
ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജീവ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിയമിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. സുശീൽ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാർ പുതുതായി ചുമതലയേൽക്കുന്നത്.
”ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ രാഷ്ട്രപതി നിയമിച്ചു. ഈ മാസം 15ാംതിയതി അദ്ദേഹം ഓഫീസിന്റെ ചുമതല ഏറ്റെടുക്കും.
14ാം തിയതി സുശീൽ ചന്ദ്ര രാജി വയ്ക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനമെന്നും’ പത്രക്കുറിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക