ഹൈദരാബാദ്: സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും മൃതദേഹം ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തതിന് 25 കാരനായ കൺസ്ട്രക്ഷൻ സൂപ്പർവൈസർ അറസ്റ്റിൽ .
തെലങ്കാനയിലെ ചൗട്ടുപ്പാൽ ടൗണിലാണ് ദാരുണമായ സംഭവം നടന്നത്. ബലാതംസംഗം ചെയ്തതിന് ശേഷം ഇയാൾ സ്ത്രീയെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു.
കൺസ്ട്രക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന പ്രതി, ഭർത്താവിനൊപ്പം താമസിക്കുന്ന 24കാരിയെ നിരീക്ഷിച്ച് വരികയായിരുന്നു.
ഭർത്താവ് അടുത്തുള്ള കോളേജിൽ വാച്ച്മാനായി ജോലി ചെയ്യുമ്പോൾ സ്ത്രീ മണിക്കൂറുകളോളം തനിച്ചായിരിക്കുമെന്ന് മനസ്സിലാക്കിയ പ്രതി മെയ് 9 തിങ്കളാഴ്ച ഇവർ താമസിക്കുന്ന സ്ഥലത്ത് കയറി ചെന്ന് സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നാലെ സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തി.
സ്ത്രീയെ മൂർച്ചയുള്ള വസ്തു കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ചൗതുപ്പൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എസിപി) ഉദയ് റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക