ആരോഗ്യ കാര്യങ്ങൾക്ക് നാരങ്ങ ഒന്നാമൻ തന്നെയാണെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ എന്തെല്ലാം വിധത്തിലാണ് നാരങ്ങ നമുക്ക് ഉപകാരമാകുന്നത്. എന്നാൽ ആരോഗ്യ കാര്യങ്ങൾക്ക് മാത്രമല്ല, അടുക്കളയിലുള്ള പലവിധ കാര്യങ്ങൾക്കും കേമനാണ് നാരങ്ങ.
അവില് മില്‍ക്ക്’ നൊടിയിടയിൽ ഉണ്ടാക്കാം
നഖങ്ങൾ വെളുപ്പിക്കുവാനും തലയിലെ താരൻ കളയുവാനുമെല്ലാം സഹായിക്കുന്നതിനൊപ്പം അടുക്കളയിലെ കര കളയുവാനും ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം കളയുവാനുമെല്ലാം നാരങ്ങ സഹായിക്കുന്നുണ്ട്.
തുണികളിൽ കറകളുണ്ടെങ്കിൽ നാരങ്ങ നീര് പിഴിഞ്ഞ് അതിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കുറച്ച് മണിക്കൂറിനു ശേഷം സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ച് കഴുകുക. കെച്ചപ്പ്, കാപ്പി, കറി എന്നിവയുടെ കഠിനമായ കറകൾ ഇത്തരത്തിൽ നീക്കം ചെയ്യാവുന്നതാണ്. ഒരു നാരങ്ങ എടുത്ത് പകുതിയായി മരിച്ചതിനു ശേഷം ഫ്രിഡ്ജിനുള്ളിൽ വച്ചാൽ ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം ഒഴിവാക്കുവാൻ സാധിക്കും.
ഹൃദയാരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും മാമ്പഴം ഉത്തമം
ചെറുനാരങ്ങാനീര് തലയിൽ പുരട്ടി 10 മിനിറ്റ് വച്ചതിനു ശേഷം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് തല കഴുകിയാൽ താരൻ ഒഴിവാക്കുവാൻ സാധിക്കും. നാരങ്ങായിലെ സിട്രിക് ആസിഡ് മുടിയുടെ വേരുകളിൽ നിന്ന് താരനെ ചെറുക്കാൻ സഹായിക്കുന്നു.
ഒരു കപ്പിൽ ചെറിയ ചൂടിൽ വെള്ളമെടുക്കുക. ഇതിലേക്ക് അര കഷ്ണം നാരങ്ങ പിഴിഞ്ഞ് വിരലുകൾ അഞ്ച് മിനിറ്റോളം മുക്കി വയ്ക്കുക. കഴുകുന്നതിനു മുമ്പ് നിങ്ങളുടെ നഖങ്ങളിൽ നാരങ്ങ തൊലി കൊണ്ട് തടവുക. നഖങ്ങൾ മങ്ങി തുടങ്ങിയെങ്കിൽ നിറം വീണ്ടെടുക്കുന്നതിന് ഇത് സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക