ആലപ്പുഴ മാന്നാർ പരുമലയിൽ വൻ തീപിടിത്തം(fire). മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. തീപിടിത്തം ഇപ്പോൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്
പുലർച്ചെയാണ് സംഭവം. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കികയും ചെയ്തു. 5 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
പ്രതികരിക്കാൻ ഇവിടെ എഴുതുക