വിശാഖപട്ടണം: ആന്ധ്രയില്‍ ഓടുന്നതിനിടെ ട്രെയിനിന്റെ എന്ജിന് വേര്‍പെട്ടു. വിശാഖപട്ടണം- നിസാമുദ്ദീന്‍ സമദ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസി(12807)ന്റെ എൻജിനാണ് ഓടുന്നതിനിടയിൽ ബോഗിയുമായി വേർപെട്ടത്.
രണ്ടുകിലോമീറ്ററോളമാണ് ബോഗികളില്ലാതെ എന്ജിന് വേര്‍പെട്ട് ഓടിയത്. പാര്‍വതിപുരം ജില്ലയിലെ സീതാനഗരം മനാഡലിലെ ഗുച്ചിമി ഗ്രാമത്തില്‍വച്ചാണ് സംഭവം. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.
റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എന്ജിന് ബോഗികളില്‍ ഘടിപ്പിച്ച് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക