നിലവിലുള്ള സ്മാര്‍ട് ഫോണ്‍ പിന് ക്യാമറ സിസ്റ്റങ്ങളെയെല്ലാം ഫീച്ചറുകളുടെ കാര്യത്തില്‍ പിന്തള്ളുമെന്നു കരുതുന്ന ഫോണാണ് സോണി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് – എക്സ്പീരിയ 1 മാര്‍ക്ക് 4.
സോണിയുടെ എക്സ്പീരിയ 1 സീരീസിലുള്ള ഫോണുകളെല്ലാം ക്യാമറയുടെ പ്രകടനത്തില്‍ മികവു പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അവയെക്കാളൊക്കെ ഒരുപടി മുന്നിലെത്തുകയാണ് പുതിയ മാര്‍ക്ക് 4.
മൊത്തത്തിലുള്ള ക്യാമറ പ്രകടനം പരിഗണിച്ചാല്‍ ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പിന് ക്യാമറ സിസ്റ്റം ഇതായിരിക്കാം.
മിറര്‍ലെസ് ക്യാമറാ നിര്‍മാണത്തിലും എല്ലാത്തരം ക്യാമറാ സെന്‍സര്‍ നിര്‍മാണത്തിലും കഴിവു തെളിയിച്ച കമ്പനിയായ സോണി നന്നായി ചിന്തിച്ചിറക്കിയ ഫോണാണ് എക്സ്പീരിയ 1 മാര്‍ക്ക് 4 എന്ന് വ്യക്തം. മൂന്നു പിന് ക്യാമറകളുടെയും സെന്‍സറുകളുടെ വലുപ്പത്തില്‍ വ്യത്യാസമുണ്ട്.
എന്നിരിക്കിലും മൂന്നു ക്യാമറകള്‍ക്കും 4 കെ 120പി വിഡിയോ റെക്കോർഡ് ചെയ്യാന്‍ സാധിക്കും. കൂടാതെ, 60പി എച്ഡിആര്‍ റെക്കോർഡിങ്ങും ഉണ്ട്.
പ്രധാന ക്യാമറയ്ക്ക് 24 എംഎം ഫോക്കല്‍ ലെങ്ത് ആണ് ഉള്ളത്. ഇതിന് എഫ്1.7 അപേര്‍ചര്‍ ആണ് ഉള്ളത്. സെന്‍സര്‍ സൈസ് 1/1.7 ആണ്. സോണിയുടെ സ്റ്റെഡിഷോട്ട് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്.
ലോകത്തെ ആദ്യത്തെ ശരിക്കുള്ള ഒപ്ടിക്കല്‍ സൂമിന് ഇടം നല്കിയ ഫോണെന്ന ഖ്യാതിയായിരിക്കും സോണി എക്സ്പീരിയ 1 മാര്‍ക്ക് 4നെ വേറിട്ട അനുഭവമാക്കി മാറ്റുക. ഫോണിന് 85-125 എഫ് 2.3-2.8 അപാര്‍ചര്‍ ഉള്ള ലെന്‍സാണ് നല്‍കിയിരിക്കുന്നത്.
ഇതിന്റെ സെന്‍സറിന് താരതമ്യേന വലുപ്പം കുറവാണ്- 1/3.5 ഇഞ്ച്. ഇതിനും ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. പെരിസ്കോപ് ഡിസൈന്‍ ഉപയോഗിച്ചാണ് ട്രൂ ഒപ്ടിക്കല്‍ സൂം നല്‍കുന്നത്.
(പെരിസ്കോപ് ടെലി ലെന്‍സുകള്‍ വര്‍ഷങ്ങളായി സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിക്കുന്നുണ്ട്. ട്രൂ ഒപ്ടിക്കല്‍ സൂം എന്നതുകൊണ്ട് സോണി ഉദ്ദേശിക്കുന്നത് ഡിജിറ്റല്‍ സൂമിനെ ആശ്രയിക്കാതെ എന്നാണ്.
വരും വര്‍ഷങ്ങളിൽ ഐഫോണുകളിലേക്കും ഇത്തരത്തിലുള്ള പെരിസ്കോപ് ലെന്‍സുകള്‍ എത്തുന്നു എന്നും വാര്‍ത്തകളുണ്ട്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക