മഞ്ജു വാര്യരും ജയസൂര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മേരി ആവാസ് സുനോ’ ഇന്ന് മുതൽ തിയേറ്ററുകളിൽ. ചിത്രത്തിൽ ജയസൂര്യ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് എത്തുന്നത്.
ലേഡി ഡോക്ടറുടെ വേഷമാണ് മഞ്ജു വാര്യർക്ക്. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘മേരി ആവാസ് സുനോ’. ജി. പ്രജേഷ് സെന്‍ ആണ് സംവിധാനം.
യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും പ്രജേഷ് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക