ഇനി മുതൽ മദ്രസകളില്‍ ദേശീയഗാനം നിർബന്ധം. ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയഗാനം നിർബന്ധമാക്കി ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹം വളര്‍ത്തുന്നതിനാണ് പുതിയ നീക്കം.
എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപനയിൽ ഇടപെടാനില്ല, വിസമ്മതിച്ച് സുപ്രീംകോടതി
എല്ലാ ക്ലാസുകളും ദേശീയഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. എയ്ഡഡ്, നോണ്‍ എയ്ഡഡ് മദ്രസകളിലും ഈ ഉത്തരവ് പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാണ് തീരുമാനം.
റംസാന് അവധിക്കുശേഷം മദ്രസകള്‍ കഴിഞ്ഞ ദിവസം മുതൽ തുറന്നിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക