അസൂസിന്റെ പുതിയ Asus BR1100 എന്ന ലാപ്ടോപ്പുകള് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഈ ലാപ്ടോപ്പുകളുടെ രണ്ടു മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. BR1100CKA കൂടാതെ BR1100FKA എന്നി മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
30,000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഈ ലാപ്ടോപ്പുകളുടെ മറ്റു പ്രധാന സവിശേഷതകള്‍ നോക്കാം.
ഈ ലാപ്ടോപ്പുകള് Intel Celeron N4500 പ്രോസസറുകളിലാണ് പ്രവര്‍ത്തനം. കൂടാതെ 4GB DDR4 RAM, 128GB PCIe 3.0 NVMe SSD എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .
42WHrന്റെ ബാറ്ററി ലൈഫ് ആണ് ഈ ലാപ്ടോപ്പുകള് കാഴ്ചവെക്കുന്നത്. AC port, കൂടാതെ HDMI 1.4 port, കൂടാതെ RJ-45 പോര്‍ട്ടുകള്‍ എന്നിവ ഈ ലാപ്ടോപ്പുകള്‍ക്ക് ലഭിക്കുന്നതാണ്.
Asus BR1100CKA മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ₹24,999 രൂപയും കൂടാതെ 2-in-1 BR1100FKA മോഡലുകള്‍ക്ക് 29999 രൂപയും ആണ് വില.
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നി സൈറ്റുകളില്‍ നിന്നും ഈ ലാപ്ടോപ്പുകൾ ഇപ്പോൾ വാങ്ങിക്കുവാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക