കേരളമൊട്ടാകെയുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന വിജയമായിരുന്നു സന്തോഷ് ട്രോഫിയിലെ കേരളാ ടീമിന്റേത്. ചരിത്ര മുഹൂർത്തം പോലെ തന്നെ സ്വന്തം മണ്ണിൽ വച്ച് വീണ്ടുമൊരിക്കൽ കൂടി കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. ഇത് ഒരു കേരളീയന്റേയും മനസിനെ ആവേശഭരിതമാക്കിയ നിമിഷം കൂടിയായിരുന്നു.
കുമിള്‍ പോലെ ടര്‍ഫുകള്‍; നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോര്പ്പറേഷന്; ടി.സി നമ്പര്‍ നിർബന്ധം
ഇപ്പോഴിതാ കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനം. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ജേതാക്കളായ കേരള ടീമിന് അഞ്ച് ലക്ഷം രൂപ വീതമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ചു ലക്ഷം രൂപ വീതം നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചുമ വിട്ടുമാറുന്നില്ലേ..? ആയുർവേദത്തിൽ പരിഹാരമുണ്ടല്ലോ..
മാത്രമല്ല, സഹപരിശീലകര്‍ക്കും ഫിസിയോക്കും മൂന്നു ലക്ഷം രൂപ വീതം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയിരുന്നതിനാൽ പാരിതോഷികം നൽകുന്നത് സംബന്ധിച്ചുള്ള വിഷയങ്ങൾ ക്യാബിനറ്റ് യോഗത്തില്‍ പരിഗണിച്ചിരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുമെന്നായിരുന്നു കായിക മന്ത്രി പ്രഖ്യാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക