റിയാദ്: ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് ദമ്മാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി ഹൃദയസ്തംഭനം മൂലം മരിച്ചു.
മലപ്പുറം ഊരകം പൂല്ലഞ്ചാല്‍ സ്വദേശി ഹനീഫ (47) ദമ്മാമിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. എട്ട് വര്‍ഷമായി പ്രവാസിയായിരുന്ന ഹനീഫ ഒന്നര വര്‍ഷമായി ദമ്മാം അല്‍നാദി ഏരിയയിലെ കഫത്തീരിയില്‍ ജീവനക്കാരനായിരുന്നു.
സൗദി അറേബ്യയിൽ വിസിറ്റിങ് വിസയിലെത്തിയ മലയാളി വയോധികൻ മരിച്ചു
തിങ്കളാഴ്ച ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ദമ്മാം ഫൈസലിയ മഖ്ബറയില് ഖബറടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക