ഇന്ത്യയിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് വണ്‍പ്ലസ് നോര്‍ഡ് 3 . ഇതോടെ സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിനും വിരാമമിടുകയാണ്. ഇതുവരെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.
റിയൽമി 9 പ്രോ പ്ലസ്, സാംസങ്ങ് ഗ്യാലക്സി എ52എസ് എന്നിവയിൽ നിന്നും മറ്റും കടുത്ത മത്സരം നേരിടാൻ സാധ്യതയുള്ള നോർഡ് 3 സ്മാർട്ട്ഫോൺ വൺപ്ലസ് ഉടൻ പ്രഖ്യാപിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനോട് കൂടിയാണ് വൺപ്ലസ് നോർഡ് 3 എത്തുക എന്നാണ് വിവരം. മാത്രമല്ല, ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോർഡ് സീരീസിലെ ഉയർന്ന നിലവാരമുള്ള ഫോണായിരിക്കും ഇതെന്നാണ് പറയുന്നത്.
50 മെഗാപിക്സൽ സോണി IMX766 സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവയും ഉൾപ്പെടുന്നുണ്ട്. എന്നിരുന്നാലും പുതിയ സ്മാർട്ട്ഫോണിന്റെ വരവിനായി കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക