മുംബൈ: പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാട്ടിദാറിന്റെ സിക്സർ പറന്ന് വീണത് ഗാലറിയിൽ കളികണ്ടിരുന്ന ഒരു വയോധികന്റെ തലയിൽ.
പഞ്ചാബ് സ്പിന്നർ ഹർപ്രീത് ബ്രാർ എറിഞ്ഞ 9–ാം ഓവറിലായിരുന്നു സംഭവങ്ങൾ. മുന്‍നിര വിക്കറ്റുകൾ നഷ്ടമാകുകയും റൺറേറ്റ് ക്രമാതീതമായി താഴുകയും ചെയ്തതോടെ സ്കോറിങ് ഉയർത്താനുള്ള വ്യഗ്രതയിലായിരുന്നു പാട്ടിദാർ.
4–ാം പന്തിൽ ബ്രാറിനെ കയറിയടിച്ച പാട്ടിദാർ കൂറ്റൻ സിക്സർ നേടുകയും ചെയ്തു. എന്നാൽ ഗാലറിയുടെ മേൽക്കൂരയിൽ ഇടിച്ചതിനു ശേഷം പന്ത് നേരെ വന്നു വീണത് കളികണ്ടിരുന്ന ഒരു വയോധികന്റെ തലയിലാണ്.
— Varma Fan (@VarmaFan1) May 13, 2022
സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ ഇടിച്ചതിനു ശേഷമാണു പന്ത് താഴേയ്ക്കു വീണത് എന്നതിനാൽ, അദ്ദേഹത്തിനു കാര്യമായി പരുക്കേറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക