ഇനി കടയില്‍ നിന്നും വാങ്ങാതെ എളുപ്പത്തില്‍ സ്വീറ്റ് ബോളി വീട്ടില്‍ തന്നെ തയാറാക്കാം.
ആവശ്യമായ ചേരുവകള്‍
കടലമാവ്- ഒരു കപ്പ്
വെള്ളം – രണ്ട് കപ്പ്
മൈദ – മുക്കാല്‍ കപ്പ്
എണ്ണ – 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
പഞ്ചസാര- ഒരു കപ്പ്
ഏലയ്ക്കാപ്പൊടി- അര ടീസ്പൂണ്‍
ജാതിക്കാ പൊടിച്ചത് -കാല് ടീസ്പൂണ്‍
അരിപ്പൊടി -അരക്കപ്പ്
നെയ്യ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മൈദ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ച് വയ്ക്കുക. ഇതിനു മുകളിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് രണ്ടുമണിക്കൂര്‍ മാറ്റിവയ്ക്കണം. ഒരു കപ്പ് കടലപരിപ്പ് നന്നായി കഴുകി രണ്ട് ഗ്ലാസ് വെള്ളം ചേര്‍ത്ത് 5 വിസില്‍ വരുന്നതുവരെ പ്രഷര്‍കുക്കറില്‍ വേവിക്കുക.
കുക്കര്‍ തുറന്ന് അധികം വെള്ളം ഉണ്ടെങ്കില്‍ അത് വറ്റിച്ച് പഞ്ചസാര ചേര്‍ത്തു ഇത് വെള്ളം വറ്റുന്നതുവരെ വഴറ്റിയെടുക്കണം.
ഇതിലേക്ക് ഒരു ടീസ്പൂണ്‍ നെയ്യും ഏലയ്ക്കാപ്പൊടിയും ജാതിക്ക പൊടിയും ചേര്‍ത്ത് തീ ഓഫ് ചെയ്യാം. ചൂടാറിയശേഷം മിക്സിയുടെ ചെറിയ ജാറില്‍ നന്നായി അരച്ചെടുക്കുക. ഇതിനെ 10 ചെറിയ ഉരുളകളാക്കി എടുക്കണം.
നേരത്തെ കുഴച്ച് വച്ച മൈദയില്‍ നിന്നും ഒരല്പം എടുത്ത് കയ്യില്‍ വച്ച് പരത്തണം. ഉരുളയാക്കി വെച്ച കടല മിക്സ് വെച്ച് കവര്‍ ചെയ്ത് എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക