കണ്ണൂര്‍ : രാജ്യസഭാംഗം എ.എ റഹിം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി തുടരാന്‍ ധാരണ. അബോയ് മുഖര്‍ജിക്ക് പകരം ഹിമാഗ്ന ഭട്ടാചാര്യ ജനറല്‍ സെക്രട്ടറിയാകും. എം.വിജിന് എംഎല്‍എയെ കേന്ദ്രകമ്മറ്റിയില്‍ നിന്നും മാറ്റിയേക്കും.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍ ഷാജറിനെയാണ് കേരളത്തില്‍ നിന്ന് തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഭാരവാഹികളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കാനുള്ള ഫ്രാക്ഷന് യോഗത്തില്‍ എം.വിജിനെ മാറ്റുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ബംഗാളില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ ഇന്ന് വൈകീട്ടോടെ ഭാരവാഹികളെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക