ഭൂമിയ്ക്കടുത്തേയ്ക്ക് ഭീമൻ ഛിഹ്നഗ്രഹം എത്തുന്നതായി മുന്നറിയിപ്പ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 2.48 ന് ഛിന്നഗ്രഹം 388945 (2008 TZ3) ഭൂമിക്കടുത്തെത്തുമെന്നാണ് മുന്നറിയിപ്പ്.
ട്വിറ്ററുമായുള്ള കരാർ താത്കാലികമായി നിർത്തിവച്ചു..! കമ്പനിയുടെ ഓഹരിയിൽ 20 ശതമാനം ഇടിവ്
ഇത് സംബന്ധിച്ച് ബഹിരാകാശ ശാസ്ത്രജ്ഞർമാരും ചില കണക്ക് കൂട്ടലുകൾ നടത്തിയിട്ടുണ്ട്. ഛിന്നഗ്രഹം 2.5 ദശലക്ഷം മൈൽ അകലെ നിന്ന് നമ്മെ കടന്നുപോകുമെന്നാണ് അവർ വിലയിരുത്തുന്നത്. ഗ്രഹത്തിന് 1,608 അടി വീതിയുണ്ടെന്ന് അവർ പറയുന്നു. ഈഫൽ ടവറിനേക്കാളും സ്റ്റാച്യു ഓഫ് ലിബർട്ടിയെക്കാളും ഉയരം ഗ്രഹത്തിനുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.
നിഗൂഢതയുമായി ട്വൽത്ത് മാന്റെ’ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി
എന്നാൽ, നാസ ഇതിനെ അടുത്ത സമീപനം എന്ന് തന്നെയാണ് വിളിക്കുന്നത്. വലിയ ദൂരമാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല എന്നാണ് പറയുന്നത്. ഇത്തരമൊരു പ്രതിഭാസം ആദ്യത്തേതല്ലെന്നാണ് പറയുന്നത്. ഓരോ രണ്ട് വർഷത്തിലും സൂര്യനെ വലയം ചെയ്യുമ്പോൾ ഛിന്നഗ്രഹം ഭൂമിക്ക് സമീപം കടന്നുപോകാറുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക