Home ASTROLOGY ഇടവമാസം ഓരോ നാളുകാർക്കും എങ്ങനെ ? അശ്വതി മുതല്‍ രേവതി വരെ നാളുകാരുടെ ഫലം അറിയാം

ഇടവമാസം ഓരോ നാളുകാർക്കും എങ്ങനെ ? അശ്വതി മുതല്‍ രേവതി വരെ നാളുകാരുടെ ഫലം അറിയാം

അശ്വതി

പ്രവർത്തനമണ്ഡലങ്ങളിൽ നിന്നും സാമ്പത്തിക വരുമാനം ഉണ്ടാകും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുന്ന കാര്യം ആലോചിക്കും. പ്രതിസന്ധികളെയും സങ്കീർണമായ വിഷയങ്ങളെയും നേരിടുവാനുള്ള കഴിവും ആത്മധൈര്യവും ലഭിക്കും.

ഭരണി

ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. അനുഭവജ്ഞാനമുള്ള വ്യാപാരമേഖലയിൽ പണം മുതൽമുടക്കുവാനിടയുണ്ട്. നിസ്സാര ചികിത്സകളെ കൊണ്ട് രോഗവിമുക്തി വരുവാനും ആയുർവേദ ചികിത്സകളെ കൊണ്ട് പ്രതിരോധ ശക്തി വർധിപ്പിക്കുവാനും സാധിക്കും.

കാർത്തിക

കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും സമാധാനവും ഉണ്ടാകും. കാര്യങ്ങൾ ആത്മവിശ്വാസത്തോടു കൂടി ചെയ്തു തീർക്കുന്നതിനാൽ ആശ്വാസത്തിന് യോഗം കാണുന്നുണ്ട്. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾക്കായി സ്വല്പം സമയം കണ്ടെത്തും.

രോഹിണി

വിദേശ ഉദ്യോഗത്തിൽ പ്രതീക്ഷിച്ച നേട്ടം ഇല്ലാത്തതിനാൽ പ്രവൃത്തി പരിചയമുള്ള കർമമണ്ഡലങ്ങളിൽ ഏർപ്പെടുവാനിടവരും. ഭൗതിക ചിന്തകളും ആത്മീയ ചിന്തകളും സമന്വയിപ്പിച്ച് ചെയ്യുന്നതിനാൽ സമാധാനം ഏതു പ്രകാരത്തിലും വന്നു ചേരും.

മകയിരം

ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യേോഗമാറ്റമുണ്ടാകും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരിക്കുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും. കാർഷികമേഖലയിൽ പുതിയ ആശയം അവലംബിച്ച് വിപുലീകരിക്കുവാൻ തീരുമാനിക്കും.

തിരുവാതിര

സമചിത്തതയോടു കൂടിയ പ്രതികരണം പുതിയ കർമമണ്ഡലങ്ങളിലെ അവസരങ്ങൾക്ക് വഴിയൊരുക്കുവാനിടയുണ്ട്. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. നിരവധി കാര്യങ്ങൾ അനുകൂലമാക്കിത്തീർക്കുവാനുള്ള ആത്മവിശ്വാസം ആർജിക്കും.

പുണർതം

കരാറു ജോലികളിൽ നിന്നും പിന്മാറേണ്ടതായ സാഹചര്യം ഉണ്ടാകുവാനിടയുണ്ട്. വ്യാപാര വിപണന വിതരണമേഖലകളോട് ബന്ധപ്പെട്ട് കൂടുതൽ സമയം പ്രവർത്തിക്കുവാനുള്ള സാഹചര്യം ഉണ്ടായിത്തീരും. ബന്ധുമിത്രാദികൾക്ക് പലപ്പോഴും സാമ്പത്തികസഹായം ചെയ്യുവാനിടവരും.

പൂയം

യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ തയാറാകുന്നതിനാൽ മനസ്സിന് സമാധാനമുണ്ടാകും. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറുവാനുള്ള സാധ്യത കാണുന്നു.

ആയില്യം

വിദേശത്ത് താമസിക്കുന്ന ചിലർക്ക് ചുമതലകൾ വർധിക്കും. ആശ്രയജോലി ഉപേക്ഷിച്ച് ലാഭശതമാനവ്യവസ്ഥകളോടു കൂടിയ പ്രവർത്തനമണ്ഡലങ്ങൾ തുടങ്ങുവാൻ സാഹചര്യമുണ്ടാകും.

മകം

ഏറ്റെടുത്ത കാര്യങ്ങളിൽ വിജയം ഉണ്ടാകും. അനുകൂലമായ സാഹചര്യം വന്നു ചേരുമെങ്കിലും ശ്രമകരമായ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമെ വിജയപഥത്തിലെത്തിക്കുവാൻ സാധിക്കുകയുള്ളൂ. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ കഴിയും.

പൂരം

നിർത്തിവച്ച ഗൃഹനിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് നല്ല സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കും. ഹ്രസ്വകാല പ്രവൃത്തി–പാഠ്യപദ്ധതികൾക്ക് ചേരും. പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.

ഉത്രം

വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിക്കും. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉപകാരം െചയ്തുകൊടുത്തവരിൽ നിന്നു വിപരീത പ്രതികരണങ്ങൾ വന്നു ചേരും.

അത്തം

കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകും. നിർണായകമായ തീരുമാനങ്ങൾക്ക് വിദഗ്ധമായ നിർദേശം തേടുന്നതും അവലംബിക്കുന്നതും ഗുണകരമായിത്തീരും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും.

ചിത്തിര

അഭിവൃദ്ധിക്കുറവിനാൽ ഗൃഹത്തിന് വാസ്തുശാസ്ത്രപിഴ ഉണ്ടോ എന്നറിയുവാൻ വിദഗ്ധനെ കാണുന്ന കാര്യം ആലോചിക്കും. ജോലിയിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കും. കാര്യങ്ങളിൽ അനുകൂലമായ അനുഭവഫലങ്ങൾ ഉണ്ടാകും.

ചോതി

എല്ലാ കാര്യങ്ങളിലും തനതായ പ്രവർത്തനശൈലി സ്വീകരിക്കും. സത്യസന്ധതയോടു കൂടിയുള്ള സമീപനം മൂലം നേട്ടമുണ്ടാകും. ജോലിയിൽ കൂടുതൽ സാധ്യതകൾ പരിഗണിക്കും. കുടുംബസ്വസ്ഥത അനുഭവപ്പെടും.

Also Read :   മുഖസൗന്ദര്യത്തിന് ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകൾ

വിശാഖം

മറ്റൊരാൾ മുതൽമുടക്കി സ്വന്തം ആശയത്തിൽ ചില ദൗത്യങ്ങൾ ചെയ്യും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കുവാൻ വിദഗ്ധമായ നിർദേശവും ഉപദേശവും തേടും. ശരീരസുഖം കുറയും.

അനിഴം

അസുലഭനിമിഷങ്ങളെ അനിര്‍വചനീയമാക്കുവാനുള്ള അവസരം വന്നു ചേരും. ജന്മനാട്ടിൽ കൂടുതൽ നാളുകൾ ചെലവഴിക്കാന്‍ നടപടിയെടുക്കും. വിദ്യാർഥികൾക്ക് വിദേശത്ത് ഉപരിപഠനത്തിനുള്ള യാത്രയ്ക്ക് അപേക്ഷ നൽകുവാനിടവരും. പദ്ധതി സമർപ്പണത്തിന് അനുകൂലമായ സാഹചര്യം വന്നു ചേരും.

തൃക്കേട്ട

പഠിച്ചവിദ്യ പ്രാവർത്തികമാക്കുവാന്‍ അവസരം വന്നു ചേരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രായോഗികവിജ്ഞാനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കുവാനും പുതിയ കർമമേഖലകൾക്ക് രൂപകല്പനം ചെയ്യുവാനും അവസരമൊരുക്കും. ഏറ്റെടുത്ത ദൗത്യം വേഗം പൂർത്തിയാക്കാൻ കഴിയും.

മൂലം

മക്കൾക്കു വേണ്ടി പ്രത്യേക ഈശ്വരപ്രാർഥനകളും വഴിപാടുകളും നടത്തും. പണം കടംകൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. പ്രായോഗിക വിജ്ഞാനവും പൊതുജനാവശ്യവും അറിഞ്ഞുപ്രവർത്തിക്കുന്നതിനാൽ ലക്ഷ്യപ്രാപ്തി നേടും.

പൂരാടം

ആത്മസംയമനം പാലിച്ച് ചെയ്യുന്ന പ്രവൃത്തികൾ എല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. അതിഥിസൽക്കാരത്തിൽ പങ്കെടുക്കാനിടവരുമെങ്കിലും ദുശ്ശീലങ്ങൾ ഒഴിവാക്കണം.

ഉത്രാടം

വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും സാധിക്കും. വ്യാപാര വിഷയങ്ങളിൽ ആശങ്ക വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് ചേരുവാനിടവരും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.

തിരുവോണം

സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മേലധികാരിയുടെ തെറ്റിദ്ധാരണകൾ മാറുവാനിടവരും. എതിർപ്പുകളെ യുക്തിപൂർവം അതിജീവിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാനിടവരും.

അവിട്ടം

പാർശ്വഫലങ്ങളുള്ള മരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ ഔഷധരീതികൾ അവലംബിക്കുവാനിട വരും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും ഫലപ്രാപ്തിയുണ്ടാകുന്നതിനാൽ പുതിയ വ്യാപാര മേഖലകൾക്ക് തുടക്കം കുറിക്കുവാനിടവരും.

ചതയം

വ്യാപാരരംഗത്തു പുരോഗതിയുണ്ടാകും. പ്രതിസന്ധികളെ അതിജീവിക്കുവാൻ സാധിക്കും. പുനഃപരീക്ഷയിൽ ആത്മവിശ്വാസത്തോടുകൂടി അവതരിപ്പിക്കുവാൻ സാധിക്കും. വിദേശത്ത് സ്ഥിരതാമസാനുമതി ലഭിക്കുന്നതിനാൽ മാതാപിതാക്കളെ അവിടേക്ക് കൊണ്ടുപോകുവാൻ സാധിക്കും.

പൂരുരുട്ടാതി

അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുവാൻ വേണ്ടതായ നിർദേശങ്ങൾ ബന്ധുക്കളിൽ നിന്നും സ്വീകരിക്കും. സ്വന്തമായ പ്രവർത്തനമേഖല കണ്ടെത്തും. ഏതൊരു കാര്യവും അതിന്റെ അർഥമൂല്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും.

ഉത്തൃട്ടാതി

വീഴ്ചകളുണ്ടാകാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കണം. യന്ത്രതകരാർ സംഭവിക്കുന്നതിനാൽ കമ്പനിയിലെ ഉൽപാദനം തടസ്സപ്പെടും. വ്യാപാരത്തോടൊപ്പം ബന്ധുമിത്രാദികളുടെ കാര്യങ്ങൾക്കൂടി പരിഗണിക്കും.

രേവതി

വിദ്യാർഥികൾക്കു പരീക്ഷകൾക്കു വേണ്ടി പരിശ്രമം ആരംഭിക്കും. സഹവർത്തിത്വ ഗുണത്താൽ നല്ല ചിന്തകൾ കൂടും. പണം മുതൽമുടക്കിയുള്ള പ്രവർത്തനമേഖലകളിൽ നിന്നും ഒരു വർഷത്തിനുള്ളിൽ നേട്ടം കൈവരും.