തൃശൂര്‍: മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് റവന്യൂമന്ത്രി കെ.രാജന്. എല്ലാ ജില്ലകളിലും മുന്‍കരുതല്‍ നിര്‍ദേശം നല്കി.
മലയോര മേഖലകളില്‍ രാത്രി യാത്രാ നിരോധനം ജില്ലാ കലക്ടര്‍മാര്‍ തീരുമാനിക്കുമെന്നും കെ.രാജന് തൃശൂരില്‍ പറഞ്ഞു.
സംസ്ഥാനത്ത് മഴ ശക്തം; സംസ്ഥാനത്തെ 13 ജില്ലകളിൽ മുന്നറിയിപ്പ്; സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റും തുറന്നു
അരുവിക്കര ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ ഉയര്‍ത്തി. കരമന, കിള്ളിയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വിഴിഞ്ഞത്തുനിന്ന് കടലില്‍ മീന്‍പിടിക്കാന്‍ പോയി കാണാതായ മൂന്നുപേരെ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക