മന്ത്രിമാർ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. തൃക്കാക്കരയിൽ പ്രതിപക്ഷനേതാവിന് രാഷ്ട്രീയം പറയാനില്ല.
അതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. എൽഡിഎഫിന് പറയാൻ നിരവധി കാര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് നേരത്തെ വിമർശിച്ചിരുന്നു. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന് വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക