കൊച്ചിന് കലാഭവൻ ഓഫീസ് കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങളില്‍ പലതിലും വെള്ളം കയറി. കൊച്ചിയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് സംഭവം.
എത്രത്തോളം നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കണക്കാക്കി വരികയാണെന്ന് കൊച്ചിന് കലാഭാവന്‍ സെക്രട്ടറി കെ.എസ് പ്രസാദ് പറഞ്ഞു .കൊച്ചിയിലും പരിസരത്തും ശനിയാഴ്ച മുതല്‍ മണിക്കൂറുകളോളം ശക്തമായ മഴയാണ് പെയ്തത്.
ഞായറാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളിലും വെള്ളം കയറിയത് ശ്രദ്ധയില്‍പ്പെട്ടത്. തുറന്നുപരിശോധിച്ചപ്പോള്‍ സംഗീതോപകരണങ്ങളില്‍ പലതിലും വെള്ളം കയറിയിട്ടുണ്ട്.
ഗിറ്റാര്‍, വയലിന്, കീബോര്‍ഡ്, പിയാനോ തുടങ്ങിയവയൊക്കെ നനഞ്ഞു. അടുത്ത ദിവസം പ്രവര്ത്തിപ്പിച്ചുനോക്കിയാല് മാത്രമേ ഉപകരണങ്ങള്‍ കേടുവന്നിട്ടുണ്ടോ എന്ന് മനസ്സിലാവുകയുള്ളൂവെന്നും കെ.എസ് പ്രസാദ് വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക