Home ASTROLOGY സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം; ഗൃഹത്തിൽ നിന്നും വിട്ടുനില്ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല...

സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം; ഗൃഹത്തിൽ നിന്നും വിട്ടുനില്ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമല്ല; അശ്വതി മുതല്‍ രേവതി മുതല്‍ ഈയാഴ്ച്ചത്തെ വാരഫലം അറിയാം

അശ്വതി മുതല്‍ രേവതി മുതല്‍ ഈയാഴ്ച്ചത്തെ വാരഫലം അറിയാം

അശ്വതി :-

കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും. ഗൃഹത്തിൽ കലഹത്തിന് സാധ്യതയുണ്ട്.വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഇല്ല.സാമ്പത്തിക നില മെച്ചമാകും.പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.യാത്രകൾ ഗുണകരമാകും.

ഭരണി :-

മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട കാ ര്യങ്ങളിൽ ഏർപ്പെടും.വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യപരീക്ഷണങ്ങൾ വിജയിക്കും.

കാർത്തിക :-

സാമ്പത്തികമായി വിഷമതകൾ മാറും. മേലാ ധികാരികളിൽ നിന്ന് ചില അംഗീകാരങ്ങൾ ലഭിക്കും. ഉല്ലാസയാത്രകൾചെയ്യും.ആരോഗ്യപരമായ വിഷമതകളുണ്ടാവാനിടയുണ്ട്.മകളുടെ വിവാഹം നിശ്ചയിക്കും.

രോഹിണി :-

പുതിയ വരുമാനങ്ങളുണ്ടാകും.ഭൂമി വിൽപന നടക്കും.ഏജൻസി ഇടപാടുകളിൽ ലാഭം വർ ദ്ധിക്കും.സന്താനഗുണമനുഭവിക്കും.വിവാഹലോചനയിൽ തീരുമാനമാകും. ചിലർക്ക് സ്ഥലംമാറ്റം ഉണ്ടാവാനിടയുണ്ട്.

മകയിരം : –

പ്രശസ്തി വർധിക്കും.സാമ്പത്തിക നില ഭദ്രമാണ്.ഗൃഹനിർമാണത്തിൽ തടസ്സങ്ങൾ വരാം. ആരോഗ്യം തൃപ്തികരം.ധാരാളം യാത്രകൾ ആവശ്യമായി വരും.ബന്ധുക്കളെ സന്ദർശിക്കാൻ കഴിയും.

തിരുവാതിര : –

ബിസിനസ്സിൽ പുരോഗതി നേടും. കർമരംഗത്ത് മാനസികമായ സംതൃപ്തി ലഭിക്കും. മംഗ ള കർമങ്ങളിൽ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകൾ മാറും. സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കും. തൊഴിൽരംഗത്ത് സമാധാനം നിലനിൽക്കും.

പുണർതം :-

കുടുംബസൗഖ്യം നില നിൽക്കും. ബന്ധുജന സമാഗമം പ്രതീക്ഷിക്കാം.മാനസിക സുഖം വ ർദ്ധിക്കും.പ്രവർത്തനങ്ങളിൽ നേട്ടം ഉണ്ടാകും. മൽസര പരീക്ഷയിൽ വിജയിക്കും.അനാവശ്യ ചെലവുകൾ നിയന്ത്രിക്കും. കാർഷിക ആദായം വർദ്ധിക്കും.

പൂയം:-

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തി നായി പണച്ചെലവ് വർദ്ധിക്കും. ചിലപ്പോൾ കടം വാങ്ങേണ്ടി വരും.ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

ആയില്യം:-

വിദേശത്തുള്ളവർക്ക് തൊഴിൽപരമായി നില നിന്നിരുന്ന ഉത്കണ്ഠയിൽ അയവുണ്ടാകും. അധിക യാത്രകൾ വേണ്ടിവരും. മികച്ച പ്രവർ ത്തനത്തിനുള്ള അംഗീകാരം നേടും. പൊതു വേ ഭാഗ്യമുള്ള വാരമായി അനുഭവപ്പെടും. നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കും.

മകം :-

ചെറു യാത്രകൾ വേണ്ടിവരും. ഏജൻസി ജോ ലികൾ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം പ്ര തീക്ഷിക്കാം. കാര്യസാദ്ധ്യത്തിന് ബന്ധുജന സഹായം ഉണ്ടാകും. മക്കൾക്കുവേണ്ടിയുള്ള ചിലവുകൾ വർദ്ധിക്കും. അപകടസാധ്യതകളിൽ നിന്നും അകന്ന് നിൽക്കുക.

പൂരം:-

സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യും. കർമരംഗത്ത് ശത്രുക്കളുടെ ശല്യമു ണ്ടാകുമെങ്കിലും അവയെല്ലാംഅതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. ജലജന്യരോഗത്തിന് സാധ്യതയുണ്ട്.

ഉത്രം :-

ഭൂമിയിൽ നിന്ന് മികച്ച ലാഭം ഉണ്ടാകും. പ്രവ ർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങ ൾ കൈവരിക്കാൻ സാധിക്കും. കലാപരമായ കാര്യങ്ങളിൽ താൽപര്യം വർധിക്കും. അഭിഭാഷകർക്ക് തൊഴിൽപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം.

അത്തം:-

ചില ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് ഉപരിപഠനത്തി നുള്ള അവസരമൊരുങ്ങും.മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപര മായ വിഷമതകൾ തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും.

Also Read :   ഓസ്‌ട്രേലിയയിൽ ലോക്ഡൗണ്‍; മനുഷ്യർക്കല്ല തേനീച്ചകള്‍ക്ക്

ചിത്തിര :-

ജീവിതപങ്കാളിക്ക് അവിചാരിതമായി അസു ഖങ്ങൾ അനുഭവപ്പെടാം. ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനുള്ള തടസ്സം മറികട ക്കും.കൃഷിഭൂമിയിൽ നിന്നുള്ള ധനനഷ്ടം നേരിടേണ്ടി വരാം.

ചോതി :-

സന്താനങ്ങളാൽ മനഃസന്തോഷം വർധിക്കും. ഉദര സംബന്ധമായ അസുഖങ്ങൾക്ക് ഔഷധ സേവ വേണ്ടിവരും. തൊഴിൽ രംഗം അശാന്ത മാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക. യാത്രകൾ ഗുണകരമാകും.

വിശാഖം : –

വിദ്യാർഥികൾക്ക് അനുകൂലമായ സമയമാണ്. അവിചാരിത ചെലവുകൾ നേരിടേണ്ടിവരും. ഗൃഹനിർമാണം പൂർത്തിയാക്കും. പുണ്യ സ്ഥല ങ്ങൾ സന്ദർശിക്കാനിടയുണ്ട്. ആഡംബരങ്ങളിൽ താല്പര്യം വർദ്ധിക്കും.

അനിഴം :-

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഗൃഹനിർമാ ണം പൂർത്തിയാക്കും. സർക്കാർ ഉദ്യോഗസ്ഥ ർക്ക് സ്ഥാനക്കയറ്റം ലഭിക്കും.അയൽവാസികളുമായി പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക.മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും.

തൃക്കേട്ട :-

സൗന്ദര്യവർധക വസ്തുക്കളിൽ നിന്നുള്ള അ ലർജി പിടിപെടാം.സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.ഗൃഹത്തിൽ നി ന്നും വിട്ടുനില്ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമ യമല്ല.കലാരംഗത്ത് പ്രശസ്തി വർധിക്കും.

മൂലം :-

പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. മനസ്സിൽ അനാവശ്യ ആശങ്ക ഉടലെടുക്കും. പുതിയ സുഹൃത് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ സാധിക്കും.ഉപരിപഠനത്തിന് അവസരം ലഭിക്കും.

പൂരാടം :-

സ്നേഹിക്കുന്നവരിൽ നിന്ന് വിപരീതാനുഭവങ്ങൾ ഉണ്ടാകും.മുൻ കോപം നിയന്ത്രിക്കുക. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യ ങ്ങൾ ഉണ്ടാകും. മാതാവിന് ശാരീരിക അസു ഖങ്ങൾ അനുഭവപ്പെടും. ചിലപ്പോൾ വൈദ്യ സഹായം വേണ്ടിവരും.

ഉത്രാടം :-

കാർഷിക വരുമാനം വർദ്ധിക്കും ഉദര സംബ ന്ധമായ അസുഖങ്ങൾ പിടിപെടാം. തൊഴിൽ പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധി മുട്ടുകൾ ക്ക് അല്പം ആശ്വാസം ലഭിക്കും.യാത്രകൾ ഗുണകരമാണ്. കലാരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും.

തിരുവോണം : –

ഗൃഹത്തിൽ മംഗളകർമങ്ങൾ നടക്കും. ദാമ്പ ത്യ കലഹം ശമിക്കും. ഉദരരോഗത്തിന് സാധ്യത കാണുന്നു. സ്വകാര്യ സ്ഥാപനത്തിൽ തൊ ഴിൽ ലഭിക്കും. സാമ്പത്തികമായി വാരം തൃപ്തികരമാണ്. സർക്കാർജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാനിടയുണ്ട്.

അവിട്ടം:-

കുടുംബ ചടങ്ങുകളിൽ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും. ആരോഗ്യവിഷമതകൾ ശമിക്കും. ഔഷധ സേവ അവസാനിപ്പിക്കു വാൻ സാധിക്കും. സഞ്ചാരക്ലേശം അനുഭവി ക്കും. തൊഴിൽപരമായി അനുകൂല സമയമല്ല.

ചതയം : –

പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്.പണമിടപാടുകളിൽ നേട്ടം. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം അനുഭവിക്കും. കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും. മത്സരങ്ങളിൽ വിജയിക്കും.

വൃശ്ചിക രാശിക്കാര്‍ക്ക്‌ പല നേട്ടങ്ങളും പ്രതീക്ഷിക്കാം, വരുമാനം വർദ്ധിക്കും; പ്രവർത്തന രംഗത്ത് എതിർപ്പുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാം, ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ ജാതകം

പൂരുരുട്ടാതി :-

അവിവാഹിതർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. സ്വന്തം ബിസിനസ്സിൽ നിന്ന് നേട്ടം. തൊഴിലിൽ അനുകൂലമായ സാ ഹചര്യം നില നിൽക്കും.പ്രവർത്തന വിജയം കൈവരിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും.

Also Read :   പതിനാറുകാരിക്ക് നേരെ ട്രെയിനിൽ അതിക്രമം ; മൂന്നുപേർ അറസ്റ്റിൽ

ഉത്തൃട്ടാതി:-

ഗൃഹാന്തരീക്ഷം തൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും. മനസിന് സുഖം നൽകുന്ന വാർത്തകൾ കേ ൾക്കും.ദാമ്പത്യ ജീവിതം തൃപ്തികരമാണ്.പരീക്ഷയിൽ ഉന്നത വിജയം നേടും.

രേവതി…

മനസിനിണങ്ങിയ തൊഴിൽലഭിക്കും. അനാവശ്യമായ ആരോപണങ്ങൾ മൂലം വി ഷമിക്കേണ്ടി വരാം. മംഗളകർമങ്ങളിൽ സംബന്ധിക്കും.സാഹിത്യ രംഗത്ത് ശോഭിക്കാൻ സാധിക്കും.പ്രതീക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും.