20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്തത് 44 ലക്ഷത്തിലധികം പേര്. കുടുംബശ്രീയുടെ നേതൃത്വത്തിൽ മേയ് എട്ടിന് രാവിലെ ആരംഭിച്ച സർവേ സമാപിച്ചു.
തൃക്കാക്കര തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എറണാകുളം ജില്ലയിലെ സർവേ പിന്നീട് നടക്കും. 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരമാണ് ശേഖരിച്ചത്. ഇന്നലെവരെ രജിസ്റ്റർ ചെയ്ത 44,07,921 തൊഴിൽ അന്വേഷകരിൽ 59 ശതമാനം പേരും സ്ത്രീകളാണ്.
72,735 കുടുംബശ്രീ വളണ്ടിയർമാർ 65,54,725 വീടുകൾ സന്ദർശിച്ചാണ് വിവരം ശേഖരിച്ചത്. 5,37,936 പേർ രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പേർ രജിസ്റ്റർ ചെയ്തത് 1,41,080 പേർ. ആകെ രജിസ്റ്റർ ചെയ്തവരിൽ 5,09,051 പേർ 20 വയസിന് താഴെയുള്ളവരാണ്.
21നും 30 നും ഇടയിൽ പ്രായമുള്ള 24,07,680 പേരും 31നും 40നും ഇടയിലുള്ള 10, 35,376 പേരും 41നും 50നും ഇടയിലുള്ള 3,54,485 പേരും, 51നും 56നും ഇടയിലുള്ള 87,492 പേരും 56നും 59നും ഇടയിലുള്ള 13,837 പേരും രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തവരിൽ 13,47,758 പേർ ബിരുദധാരികളും 4,41,292 പേർ ബിരുദാനന്തര ബിരുദമുള്ളവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക