പശുവിനെ കൊന്നാൽ കലാപമുണ്ടാകുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്ന് എഴുത്തുകാരൻ എം മുകുന്ദൻ . കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ പശുവിനുമാത്രം ഇളവ് ലഭിക്കുന്നത് എന്തുകൊണ്ടാണ്. വെട്ടുന്നെങ്കിൽ എല്ലാ മൃഗത്തെയും വെട്ടാം, ഇല്ലെങ്കിൽ ഒന്നിനെയും വെട്ടരുതെന്ന് അഭിനേത്രി നിഖില വിമൽ അഭിമുഖത്തിൽ പറഞ്ഞത് ശരിയാണ്.
പശു ഒരു പാവം മൃഗമാണെന്നാണ് നാം പാഠപുസ്തകത്തിൽ പഠിച്ചത്. അതിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് എല്ലാവർക്കുമറിയാം. അങ്ങനെ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഡൽഹിയിൽ ഇപ്പോൾ ബുൾഡോസർ രാഷ്ട്രീയമാണ്.
അവിടങ്ങളിലെല്ലാം ഇരയാവുന്നത് സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിൽ സപ്ലിമെന്റും മുകുന്ദൻ പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക