വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ഫോണ്‍ മോട്ടോറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ ഫോണ്‍ പുറത്തിറക്കിയത്.
സ്നാപ്ഡ്രാഗണ്‍ 778+ 5ജി പ്രൊസസര്‍, ഒഎല്‍ഇഡി ഡിസ്പ്ലേ, 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 50 എംപി ക്വാഡ് ക്യാമറ, 4020 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സംവിധാനത്തോടെയാണ് ഈ ഫോണ്‍ എത്തുന്നത്.
രണ്ട് പതിപ്പുകളാണ് ഈ ഫോണിന് ഉള്ളത്. ആറ് ജിബി റാം + 128 ജിബി പതിപ്പും, എട്ട് ജിബി റാം + 256 ജിബി പതിപ്പും ഇവയ്ക്ക് യഥാക്രമം 27,999 രൂപയും, 29,999 രൂപയുമാണ് വില.
എന്നാല്‍ ആദ്യ വില്‍പ്പനയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ വിലക്കുറവ് ഉണ്ട്. മെയ് 19 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ വഴിയുമാണ് വില്‍പ്പന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക