പാലാ: ഫേസ്ബുക്കിൽ ലൈവായി ആത്മഹത്യ ശ്രമം പ്രചരിപ്പിച്ച പാലാ കിഴതടിയൂർ സ്വദേശിയായ മുപ്പതുകാരനെ പൊലീസെത്തി രക്ഷിച്ചു.
സുഹൃത്തുക്കളിലൊരാൾ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീട്ടിൽ തനിച്ചായിരുന്ന സമയമാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കിൽ ലൈവ് ഇട്ടത്.
ജാഗ്രത പാലിക്കാന്‍ നിര്‍ദേശം; കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 17ന് തുറക്കും
‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളിലൊരാൾ പൊലീസിനെ വിവരമറിയിച്ചു. എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിൽ പൊലീസ് ഉടൻ സ്ഥലത്തെത്തി.
പൊലീസ് സ്ഥലത്തെത്തുമ്പോൾ വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. എന്നാൽ യുവാവിനെ അനുനയിപ്പിച്ച് വാതിൽ തുറപ്പിച്ചു. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക